New Update
Advertisment
കണ്ണൂർ: പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. പഴയങ്ങാടി സ്വദേശി ഫാത്തിമ(24), കുറ്റൂർ സ്വദേശി വീണ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടർ യാത്രക്കാരായ മധുസൂദനന് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
ഫാത്തിമയ്ക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന ഭർത്താവിനും മകൾക്കും നിസാര പരിക്കുകളാണ് ഉള്ളത്. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.