ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 11 ന് കണ്ണൂരിൽ നടക്കുന്ന മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ പോസ്റ്റർ കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപി പ്രകാശനം ചെയ്തു

New Update

publive-image

ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 11 ന് കണ്ണൂരിൽ നടക്കുന്ന മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ പോസ്റ്റർ, കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ എം.പി പ്രകാശനം ചെയ്യുന്നു. അസ്സോസിയേഷൻ പ്രസിഡണ്ട് രാജീവ്‌ ജോസഫ്, സംഘടക സമിതി അംഗങ്ങളായ കെ. ടി മാത്യു, സന്തോഷ്‌ എം.ജെ എന്നിവർ സമീപം

Advertisment

കണ്ണൂര്‍: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ പോസ്റ്റർ, കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപി പ്രകാശനം ചെയ്തു. കണ്ണൂർ കാൾടെക്സിലെ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 11 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് ആദ്യ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

publive-image

കേരളത്തിൽ 14 ജില്ലകളിലും, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും, 20 വിദേശ രാജ്യങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കുവാനാണ് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ തയ്യാറെടുക്കുന്നത്.

കേരളത്തിലെ ജില്ലാ സമ്മേളനങ്ങൾ : കണ്ണൂർ (ഫെബ്രുവരി 11), കോഴിക്കോട് (മാർച്ച്‌ 12), കോട്ടയം (മാർച്ച്‌ 19), കൊല്ലം (ഏപ്രിൽ 16), എറണാകുളം (ഏപ്രിൽ 23), ആലപ്പുഴ (മെയ്‌ 7), തൃശൂർ (മെയ്‌ 14), ഇടുക്കി (മെയ്‌ 21), വയനാട് (ജൂൺ 4), പാലക്കാട്‌ (ജൂൺ 11), കാസർഗോഡ് (ജൂൺ 18), മലപ്പുറം (ജൂൺ 25), പത്തനംതിട്ട (ജൂലൈ 2) തിരുവനന്തപുരം (ജൂലൈ 9).

സമ്മേളനത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

Advertisment