ദേശീയ പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയായി മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം: ആദ്യ സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ ചേമ്പർ ഹാളിൽ സംഘടിപ്പിച്ച മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'പ്രതിനിധി സമ്മേളനം' ഡീ.സി.സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജും, 'ഒരു മില്യൺ ഒപ്പ് ശേഖരണം' കണ്ണൂർ മേയർ അഡ്വ. ടി. ഒ മോഹനനും ഉത്ഘാടനം ചെയ്യുന്നു

കണ്ണൂർ: ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ (ജി.ഐ.എ) നേതൃത്വത്തിൽ, രാജ്യത്തെ മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെയും പ്രതിനിധികളെ അണിനിരത്തി, കേരളത്തിലെ 14 ജില്ലകളിലും, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും, 20 രാജ്യങ്ങളിലും 'മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ' സംഘടിപ്പിക്കുന്നു. ആദ്യ സമ്മേളനം കണ്ണൂരിൽ നടന്നു.

ചേമ്പർ ഹാളിൽ നടന്ന സമ്മേളനം കണ്ണൂർ ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ അന്താരാഷ്ട്ര പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്ന് ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ആവശ്യപ്പെട്ടുകൊണ്ട്, ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർക്കിടയിൽ സംഘടിപ്പിക്കുന്ന
"വൺ മില്യൺ സിഗ്നേച്ചർ കാമ്പയിനിൻ്റെ" ഉദ്ഘാടനം കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനൻ നിർവഹിച്ചു.

ഫാദർ സ്കറിയ കല്ലൂർ, ഫാ. ജോർജ് കപ്പു കാലായിൽ, ഡോ. എ അഷ്റഫ്, ജയ്ലാനി ഉസ്ദാത്, ആർ.പി ഷഫീഖ്, പി.പി രാമനാഥൻ, വി.പി സുഭാഷ്, ഷൈജ കൊടുവള്ളി, അബ്ദുള്ള ഹാജി ബ്ലാത്തൂർ, ഷമിൽ മോൻ, ജിൻസി ജേക്കബ്, ത്രേസ്യാമ്മ മാത്യു, സിനി സന്തോഷ്‌, സ്വർണ്ണ എ. എം, സുമ കള്ളിപ്രം, റസാഖ്‌ കൂടല്ലൂർ, എന്നിവർ പ്രസംഗിച്ചു. രഞ്ജിത്ത് മാസ്റ്റർ മലപ്പട്ടം, അജിത് മാട്ടൂൽ മതസൗഹാർദ്ദ കവിതകൾ ആലപിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ഹിന്ദു - മുസ്ലിം - ക്രൈസ്തവ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

രാജ്യത്ത് ദുർബലമായിക്കൊണ്ടിരിക്കുന്ന മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുന്നതിനായി, രാജ്യത്തെ മുഴുവൻ  മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദേശീയ നേതാക്കൾക്ക്  സമർപ്പിക്കുന്ന 'പ്രമേയം', സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ അവതരിപ്പിച്ചു.

ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ കോർഡിനേറ്റർമ്മാരായ ബാലഗോപാൽ, സ്കറിയ തോമസ്, ഷിജു ജോസഫ്, സന്തോഷ്‌ എം ജെ, കെ. ടി മാത്യു, ഷൈദ പ്രവീൺ, ജിസ്‌ബിൻ ബിജു, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment