എസ്ഐഒ സംസ്ഥാന നേതൃസംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update

publive-image

Advertisment

കണ്ണൂര്‍: ഫാസിസ്റ്റ് ഭരണകൂടം സർവ ശക്തിയിലും മുന്നോട്ട് നീങ്ങുന്ന സമകാലിക സാഹചര്യത്തിൽ മുസ്ലിം സംഘടനകൾ പരസ്പരം തീവ്രവാദ ആരോപണങ്ങൾ ഉന്നയിക്കുന്നതിലല്ല, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു. എസ്ഐഒ കേരള സംഘടിപ്പിച്ച സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകൾക്കെതിരായ ഹിന്ദുത്വ ആരോപണങ്ങൾ മുസ്ലിം സംഘടനകൾ പരസ്പരം ഉന്നയിക്കുന്നത് ആശാവഹമല്ല. സമുദായത്തിന് അകത്തും പുറത്തും വ്യത്യസ്തകളും വിയോജിപ്പുകളും നിലനിൽക്കുമ്പോൾ തന്നെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കൊടും അനീതികൾക്കെതിരെ നിലകൊള്ളാൻ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗമത്തിൽ എസ്.ഐ.ഒയുടെ രണ്ട് വർഷക്കാലത്തേക്കുള്ള പോളിസി സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റഹ്മാൻ ഇരിക്കൂർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

തുടർന്ന് വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാംഗം ഡോ.അബ്ദുസ്സലാം വാണിയമ്പലം, മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ നൗഷാദ്, വെൽഫയർ പാർട്ടി കേരള ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, വെൽഫയർ പാർട്ടി കേരള ട്രഷറർ സജീദ് ഖാലിദ്, സോളിഡാരിറ്റി കേരള ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, മീഡിയവൺ സീനിയർ മാനേജർ പി.ബി.എം ഫർമീസ്, സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ് ഷമീർ ബാബു, എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അമീൻ ഫസൽ തുടങ്ങിയവർ വിഷയാവതരണം നടത്തി.

നേതൃസംഗമത്തിന് സംസ്ഥാന സെക്രട്ടറിമാരായ അസ്ലഹ് കക്കോടി, ശറഫുദ്ദീൻ നദ്‌വി, സൽമാൻ മുണ്ടുമുഴി, വാഹിദ് ചുള്ളിപ്പാറ, അഡ്വ. അബ്ദുൽ വാഹിദ്, നിയാസ് വേളം, അമീൻ മമ്പാട്, അൻഫാൽ ജാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment