New Update
/sathyam/media/post_attachments/YBnMJuxE5gHUxSbHbqhx.jpg)
കണ്ണൂർ: കണ്ണൂരിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്.
Advertisment
ശനിയാഴ്ച വൈകുന്നേരം 3.30 ഓടെ കിഴക്കടച്ചാൽ മദ്രസയിൽ വെച്ചാണ് സംഭവം. ആദിൽ കുഴഞ്ഞുവീണതിനെ തുടർന്ന്, ഉടൻ തന്നെ ചക്കരക്കൽ സിഎച്സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആദിൽ മൗവ്വഞ്ചേരി യുപി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: അൻഹ, ഹംദ മുഹമ്മദ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us