കരിയിലയിൽ നിന്നും തീ പടർന്നു പിടിച്ചു; കണ്ണൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ കരിയിലക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു. പൊന്നമ്മ കുട്ടപ്പൻ കരിമ്പനോലിൽ ആണ് മരിച്ചത്. 60 വയസ്സായിരുന്നു. വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ നിന്നും കശുപണ്ടി പെറുക്കുകയായിരുന്നു പെന്നമ്മ.

അതിനിടയിലാണ് കരിയിലയ്ക്ക് തീപിടിച്ച് പൊന്നമ്മക്ക് പൊള്ളലേൽക്കുന്നത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സാരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment