New Update
/sathyam/media/post_attachments/8SsCEExzuC3Yq2DGwzqW.jpg)
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറയിലെ ഷനിമ നിവാസിൽ എൻ ലീലയുടെ (69) മൃതദേഹമാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വീടിനു സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്. പ്രവാസിയായ മകന്‍റെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു വീട്ടമ്മയുടെ അപ്രതീക്ഷിത മരണം.
Advertisment
തൊട്ടടുത്ത് വാടക വീട്ടിൽ താമസിക്കുന്ന യുവാവ് ജോലിക്കു പോകവെ കിണറിന്‍റെ വല നീക്കം ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ഫോട്ടോഗ്രാഫറായ മകൻ ഷാജിത്ത് വിദേശത്തായിരുന്നു. ഞായറാഴ്ച പാനൂർ സ്വദേശിനിയുമായി ഇയാളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. കൂത്തുപറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഭർത്താവ് മണ്ടോടി അനന്തൻ. മകൾ: പരേതയായ ഷാനിമ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us