Advertisment

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വൻ സ്വർണ്ണ വേട്ട; കണ്ണൂർ വിമാനത്താവളത്തിൽ 53ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

New Update

publive-image

Advertisment

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി. ദോഹയിൽ നിന്നെത്തിയ കാസർകോട് കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. 930 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ്റ നേതൃത്വത്തിലായിരുന്നു പരിശോധന.മുഹമ്മദിന്റെ കയ്യിൽ നിന്ന് കസ്റ്റംസ് 53,59,590 രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

അതേസമയം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണവേട്ട തുടരുകയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കോടിയോളം വിലവരുന്ന 2.6 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സജീർ, അബ്ദുൾ സലീം എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

നാല് ക്യാപ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചതിന് പുറമേ അടിവസ്ത്രത്തിലും സ്വർണം കുഴമ്പുരൂപത്തിലാക്കി തേച്ച് പിടിപ്പിക്കുകയായിരുന്നു സജീർ. ആദ്യമായാണ് ഒരാൾ രണ്ട് തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.എയർഇന്ത്യ എക്‌സ്പ്രസിലാണ് അബ്ദുൾ സലീമെത്തിയത്. 873.998 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. മൂന്ന് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

Advertisment