ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
Advertisment
കണ്ണൂർ: ജനവാസമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണം തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസം കണ്ണൂർ, പയ്യന്നൂരിലെ സൂപ്പർമാർക്കറ്റിലേക്ക് പന്നി ഓടിക്കയറി വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സംഭവത്തിൽ സൂപ്പർമാർക്കറ്റിലെ രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കാണ് പരിക്കേറ്റത്.
സൂപ്പർമാർക്കറ്റിലെ നിരവധി വസ്തുക്കൾ പന്നി നശിപ്പിച്ചു. മുൻപും പലവട്ടം കണ്ണൂർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. സമാനരീതിയിൽ പല ജനവാസ മേഖലകളിലും കാട്ടുപന്നിയുടെ ആക്രമണം കൂടി വരികയാണ്.