New Update
Advertisment
കണ്ണൂർ: സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം മരിച്ച നിലയിൽ. സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം.മുരളീധരൻ ആണ് മരിച്ചത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസം മുരളീധരനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. നവമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ഫോട്ടോ പ്രചരിപ്പിച്ചിരുന്നെന്നാണ് കേസ്.
സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിത്രം മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ജീവനക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.