അമിത വേഗത: കണ്ണൂരിൽ സ്വകാര്യബസ് കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം

New Update

publive-image

Advertisment

കണ്ണൂര്‍: സ്വകാര്യബസ് കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം. തിരുവാങ്ങാട് സ്വദേശി ജയരാജ് എംജി ( 63) ആണ് മരിച്ചത്.

തലശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറാന്‍ എത്തിയതായിരുന്നു ജയരാജ്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ജയരാജിനെ തട്ടിയിട്ടു. തുടര്‍ന്ന് ബസ് ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് തടഞ്ഞുവെച്ചു. തുടര്‍ന്ന് ഡ്രൈവര്‍ ഇരിട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യാത്രക്കാരന്‍ തത്ക്ഷണം തന്നെ മരിച്ചു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisment