കണ്ണൂരിൽ ധനകാര്യ സ്ഥാപനത്തിൽ തോക്ക് ചൂണ്ടി കവർച്ച; പ്രതിയെ കയ്യോടെ പിടികൂടി നാട്ടുകാർ

New Update

publive-image

കണ്ണൂർ: പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് തോക്ക് കാണിച്ച ശേഷം ഒരുലക്ഷം രൂപയുമായി പ്രതി കടന്ന് കളഞ്ഞത്.കൂട്ടുപുഴ പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫൈനാൻസിൽ ആണ് യുവാവ് കവർച്ച നടത്തിയത്. ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോൾ സ്ഥാപനത്തിൽ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു.

Advertisment

പണം വാങ്ങിച്ച ശേഷം ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂറിനെയാണ് പിടികൂടിയത്.ഇയാളെ പിന്നീട് പോലീസിന് കൈമാറി. പോലീസിൽ ഏൽപ്പിച്ച് ശേഷമാണ്‌ ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായത്.

Advertisment