പള്ളൂർ പ്രേംനിവാസിൽ ആനന്റെവിട എ.കെ മൂസ്സ നിര്യാതനായി

New Update

publive-image

മാഹി: പള്ളൂർ പ്രേംനിവാസിൽ ആനന്റെവിട എ.കെ മൂസ്സ (86) നിര്യാതനായി. ഇന്ന് രാവിലെ 8 മണിക്ക് സ്വവസതിയായ പള്ളൂർ പ്രേംനിവാസില്‍ വെച്ചാണ് മരണപ്പെട്ടത്. 1956 മുതൽ എൺപതുകൾ വരെ ഖത്തറിൽ ജോലി ചെയ്യുകയും പിന്നീട് ദോഹയിൽ ഹിറ്റാച്ചിയുടെ ഖത്തർ മാനേജരായി റിട്ടയർ ചെയ്യുകയായിരുന്നു. പുന്നോലിൽ ആന ഖദീജയുടെ മകനാണ്. ഖത്തർ വിട്ട് വന്ന ശേഷം തലശ്ശേരിയിലും പള്ളൂർ, പെരിങ്ങാടിയിലും ബിസിനസ്സ് ചെയ്തിരുന്നു.
ഭാര്യമാർ: പരേതയായ എ.പി. മറിയു, കുഞ്ഞാമിന.

Advertisment

എഴുത്തുകാരനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ മിഡിൽ ഈസ്റ്റ് കൺവീനറും മാഹി എംഎംസി ചെയർമാനുമായ മൻസൂർ പള്ളൂർ (ദമ്മാം, സൗദി അറേബ്യ) മൂത്ത മകനാണ്. മുനീർ (മാനേജർ, മാഹി എംഎംസി), മഷൂദ, മാഹിറ, മുഫീദ (അബൂദാബി), മുബീന എന്നിവർ മക്കളാണ്. സാജിദ്, ഫിറോസ്, റാഫീക്, അസ്‌ലം എന്നിവർ ജാമാതാക്കളാണ്. സഹോദരങ്ങൾ: ജമീല, പരേതയായ മാഞ്ഞു. ജുമാക്ക് ശേഷം ഗ്രാമത്തി ജമാഅത് പള്ളിയിൽ ഖബറടക്കം നടക്കും

Advertisment