New Update
Advertisment
കണ്ണൂര്‍:ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഓണം-ക്രിസ്മസ് മെഗാ ബംബര്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം കണ്ണൂര്‍ ഷോറൂമില്‍ നടന്നു. ബംബര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാര്‍ വിജയിയായ രഹന തോട്ടട, റഫ്രിജറേറ്റര്‍ സമ്മാനമായി ലഭിച്ച നിത്യ കാഞ്ഞങ്ങാട് എന്നിവര്‍ക്ക് മേയര്‍ ടി.ഒ. മോഹനന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്, ഡി.ജി.എം. ജിജോ വി.എല്‍, പിആര്‍ഒ ജോജി എം.ജെ, റീജിയണല്‍ മാനേജര്‍മാരായ ജോര്‍ജ് എം.എക്‌സ്, അനീഷ് ബാബു, ഷോറൂം മാനേജര്‍ ജില്‍സണ്‍ പി.എ, അസിസ്റ്റന്റ് മാനേജര്‍ അനില്‍ കുമാര്‍, ആനന്ദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ തേജ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.