മുഹമ്മദ് നിഹാന്റെ കുടുംബത്തിന് കേന്ദ്ര - കേരള സര്‍ക്കാറുകള്‍ അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണം - ചൈല്‍ഡ് പ്രോട്ടക്ട് ടീം കണ്ണൂര്‍ ജില്ലാ കമ്മിറ്റി

New Update

publive-image

കണ്ണൂര്‍: മുഴപ്പിലങ്ങാട് മുഹമ്മദ് നിഹാല്‍ (11) തെരുവ് നായയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപെട്ട സംഭവത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിയമത്തിന്റെ പേര് പറഞ്ഞു ജനങ്ങളെ സംരക്ഷിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ ഒഴിഞ്ഞു മാറുന്ന കാഴ്ചയാണുള്ളത്. തെരുവ് നായകളുടെ ശല്യം ദിനം പ്രതി വര്‍ധിക്കുകയും, ഏത് സമയവും ഇവയുടെ ആക്രമണം നേരിടേണ്ട അവസ്ഥയിലാണ് ജനങ്ങള്‍ ജീവിക്കുന്നത്.

Advertisment

ഫലപ്രദമായ നടപടികള്‍ എത്രയും വേഗത്തില്‍ ഉണ്ടാക്കുകയും, പ്രത്യേകിച്ച് അദ്ധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വരുന്ന നാളുകളില്‍ എങ്കിലും ഇത് പോലുള്ള ദാരുണ സംഭവം നടക്കാതിരിക്കാന്‍ ജില്ലാ ഭരണ കൂടവും, പഞ്ചായത്ത് ഭരണ സമിതികളും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഇതിനൊരു ശാശ്യത പരിഹാരം ഉടന്‍ കാണണമെന്ന് ജില്ല കളക്ടര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ജില്ല അഡീഷണല്‍ മജിസ്‌ട്രേറ്റ് കെകെ ദിവാകരന്‍ എന്നിവര്‍ക്ക് നേരിട്ട് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

publive-image

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഹാഷിം ആയില്ലത്ത്, സെക്രട്ടറി സഹദേവന്‍ പിലാത്തറ, കോഡിനേറ്റര്‍ ഷൈദപര്‍വ്വീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചൈല്‍ഡ് പ്രൊട്ടക്ട് ടീം, കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വീട് സന്ദര്‍ശിച്ചു. സിപിടി ഭാരവാഹികള്‍ അന്ത്യോപചാരമര്‍പ്പിച്ചു. കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേര്‍ന്നു.

തുടര്‍ന്ന് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഇനിയൊരിക്കലും ഒരാള്‍ക്കും ഇങ്ങനെ ഒരു ദാരുണമായ സംഭവം ഉണ്ടാകാതിരിക്കാന്‍ ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കലക്ടര്‍ക്കും, അദ്ദേഹം ഔദ്യോഗിക ആവശ്യാര്‍ഥം പുറത്ത് ആയതിനാല്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രെട്ട് കെകെ ദിവാകരന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ എന്നിവര്‍ക്ക് നേരില്‍ കണ്ട് നിവേദനം നല്‍കി.

ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സുപ്രീം കോടതിയില്‍ ഉള്ള കേസിന്റെ വിചാരണ ഉടനെ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയെ അടുത്ത ദിവസം തന്നെ സമീപിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അതിന് വേണ്ടി അഡ്വക്കേറ്റിനെ ചുമതലപെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആ കുടുംബത്തിന് വേണ്ട കരുതലും, ഉചിതമായ നഷ്ടപരിഹാരവും ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

Advertisment