New Update
കണ്ണൂർ: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി.
Advertisment
കണ്ണൂർ സ്വദേശി സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണവും, കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്.
സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു അബ്ദുൾ ഷബീറിന്‍റെ ശ്രമം. അതേസമയം സയ്യിദ് കമ്പി രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസാണ് സ്വർണ്ണം പിടികൂടിയത്.