New Update
Advertisment
കണ്ണൂർ: വീട്ടുമുറ്റത്തുനി പല്ലുതേക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ ആക്രമണത്തിൽ പരിക്ക്. ചേലേരി എയുപി സ്കൂളിന് സമീപം താമസിക്കുന്ന സത്യനാണ് (54) പരിക്കേറ്റത്.
ബുധനാഴ്ച്ച രാവിലെയാണ് സത്യന് കുറുക്കന്റെ കടിയേറ്റത്. വീട്ടുമുറ്റത്തുനിന്ന് പല്ലുതേക്കുമ്പോൾ പുറകിൽ നിന്ന് വന്ന കുറുനരി കടിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ സത്യൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.