New Update
Advertisment
കണ്ണൂര്‍: ദേശീയപാതയില്‍ വന്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മരം വീഴുന്ന ശബ്ദം കേട്ട് പ്രദേശത്തെ വ്യാപാരികള്‍ റോഡിന് കുറുകെ നിന്ന് ഗതാഗതം നിയന്ത്രിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.
കണ്ണൂര്‍ – പയ്യന്നൂര്‍ ദേശീയപാതയില്‍ പള്ളിക്കുന്ന് ഭാഗത്താണ് മരം കടപുഴകി വീണത്.
ചില വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.