തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകൾ പനിയെ തുടർന്ന് മരിച്ചു; എച്ച്‌ വൺ എൻ വൺ എന്ന് സംശയം

New Update

publive-image

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകൾ പനിയെ തുടർന്ന് മരിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രി വെന്റിലേറ്ററിൽ കഴിയവേ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ.പിയിൽ ചികിത്സ തേടിയിരുന്നു.

Advertisment

മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) ആണ് പനി ബാധിച്ച്‌ മരിച്ചത്. പനി മാറാത്തതിനെ തുടർന്ന്, വെള്ളിയാഴ്‌ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ്‌ അസ്‌ക സോയ ആശുപത്രിയിലെത്തിയത്‌.

ജനിഷ എട്ട് മാസമായി തലശ്ശേരിയിലെ വാടക വീട്ടിലാണ്‌ താമസം. പിതാവ്‌: മുഹമ്മദ്‌ അഷറഫ്‌. ഒരു സഹോദരനുണ്ട്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ ചെയ്‌തു. ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. എച്ച്‌ വൺ എൻ വൺ പനിയാണെന്നാണ് സംശയം.

Advertisment