New Update
/sathyam/media/post_attachments/vNsLuB6JWrnCrKK2qtv5.jpg)
കാസര്‍കോഡ്:കെഇഎ കുവൈറ്റ് ഗാഡിഗുഡ്ഡെയിൽ ആരംഭിച്ച സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കുടിവെള്ള പദ്ധതി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു നാടിന് സമർപ്പിച്ചു. കെഇഎ കുവൈറ്റ് പദ്ധതി കൺവീനർ സലാം കളനാട് സ്വാഗതം പറഞ്ഞു.
Advertisment
എഞ്ചിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഇഎ ഭാരവാഹിയായ ജലീൽ ആരിക്കാടി, ഗാഡിഗുഡെയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ കുമ്പടാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളിഗെ മുഖ്യാതിഥിയായിരുന്നു.
ഹോം കമ്മറ്റിയംഗം ഹസൻ മാങ്ങാട്, സഫ്ദർ ഹാഷ്മി ക്ലബ് ഗാഡിഗുഡ്ഡെയുടെ പ്രസിഡന്റ് പ്രകാശൻ കെ, ഭഗത് സിംഗ് ലൈബ്രറി ഗാഡിഗുഡെ പ്രസിഡന്റ് രാജൻ കെ.കെ, കുടിവെള്ള കമ്മറ്റിയുടെ ഭാരവാഹികളായ ലത്തീഫ് സി, ഹൃദയ പക്ഷം പാലിയേറ്റീവ് കെയർ രക്ഷാധികാരി സി എച്ച് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വേണുഗോപാൽ സി.എച്ച് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us