New Update
/sathyam/media/post_attachments/Ytnxc20sZRtSh8PK7s4R.jpg)
കാഞ്ഞങ്ങാട് : കാസർഗോഡ് പരപ്പയിൽ അഞ്ചു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായവരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുലപ്പാറയിലെ സോജി (48), പരപ്പയിലെ ഓട്ടോ ഡ്രൈവർ പ്രതിഭാനഗറിലെ മുരളീധരൻ (39), കുപ്പമാട് വിബിൻ (23) മുലപ്പാറയിലെ നിതീഷ് (13) പട്ടളത്തെ സുദർശനൻ (13) എന്നിവർക്കാണ് കടിയേറ്റത്.
Advertisment
ഇന്ന് വൈകുന്നേരം ആണ് സംഭവം. പ്രകോപിതരായ നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു. ഇതിന് മുൻപും കാസർഗോഡിൽ പേപ്പട്ടി ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. മുൻപ് ഒമ്പതു വയസുകാരന്റെ കൈവിരൽ നായ കടിച്ചെടുത്തിരുന്നു. അന്ന് 4 ലധികം പേരെയും നായ കടിച്ചിരുന്നു. പ്രദേശത്തെ പേപ്പട്ടിശല്യത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us