വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

New Update

publive-image

ഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് ഇത്രയും സ്വര്‍ണം (Gold) കാണാതായത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

Advertisment

ഞായറാഴ്ച സമീപത്തെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പിറ്റേ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി മനസ്സിലാകുന്നത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

NEWS
Advertisment