കാസർഗോഡ് നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽനിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടി

New Update

publive-image

കാസർഗോഡ്: ഉദുമ പള്ളിക്കരയിൽ നവവധു 125 പവന്റെ സ്വർണാഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽ നിന്ന് സഹപാഠിക്കൊപ്പം മുങ്ങി. കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

Advertisment

കളനാട് സ്വദേശിയാണ് യുവതി. അടുത്തിടെയാണ് വിവാഹം കഴിഞ്ഞ് പൂച്ചക്കാട്ട് എത്തിയത്. അതിരാവിലെയാണ് യുവതി വീട്ടിൽനിന്ന് മുങ്ങിയത്. യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ കാണാനില്ലെന്ന് വ്യക്തമായത്.

സഹപാഠിയായ സുഹൃത്തിൻറെ കാറിൽ കയറി ഇവർ പോകുന്നതിൻറെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പോലീസ് പറഞ്ഞു.

Advertisment