ഗോവയിൽ നിന്നും പെയിന്റുമായി വന്ന ലോറിയിൽ സ്പിരിറ്റ്; പിടിച്ചെടുത്തത് 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവും, മഞ്ചേരി സ്വദേശി അറസ്റ്റിൽ

New Update

publive-image

കാസർകോഡ് : കാസർകോട് നീലേശ്വരത്ത് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഗോവയിൽ നിന്ന് ലോറിയിൽ കടത്തിയ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു.

Advertisment

ഗോവയില്‍ നിന്ന് തൃശ്ശൂരിലേക്ക് പെയിന്‍റുമായി പോവുകയായിരുന്നു ലോറി. പെയിന്‍റ് പാത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ലോറിയിലായിരുന്നു കടത്ത്.

ഇത്തരത്തിൽ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഗോവയിൽ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് എക്‌സെസ് തീരുമാനം.

Advertisment