New Update
/sathyam/media/post_attachments/oSEh82Mbt7aIic4hlHQF.jpg)
കാസർകോട്: രാജ്യത്തെ ഉന്നത സർവകലാശാലകളിലേക്കുള്ള പ്രവേശന മാർഗനിർദേശങ്ങൾ നൽകി വിസ്ഡം എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) കാസർകോട് ജില്ലാ ഹയർ എജ്യുക്കേഷൻ സെമിനാർ സമാപിച്ചു.
Advertisment
ജില്ലാ സുന്നി സെൻ്റർ ഓഡിറ്റോറിയത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ വെഫി സെക്രട്ടറി കരീം ജൗഹരിയുടെ അധ്യക്ഷതയിൽ സ്റ്റേറ്റ് വെഫി കരിയർ കൗൺസിലർ മുസമ്മിൽ അദനി ഉൽഘാടനം ചെയ്തു. ജാമിയ മില്ലിയ വിദ്യാർത്ഥി അഹമ്മദ് ഫസാരിയ ക്ലാസ്സിന് നേതൃത്വം നൽകി.
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, സ്റ്റൈപ്പന്‍ഡ്, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയെക്കുറിച്ച് മാര്‍ഗ നിര്‍ദേശങ്ങൾ സെമിനാറിൽ പ്രതിവാദിച്ചു. വെഫി കൺവീനർ അസ്ലം അഡൂർ സ്വാഗതവും റൗഫ് ഹിമമി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us