/sathyam/media/post_attachments/FVqLYumfxD0dbWDTrroa.jpg)
കാസര്‍ഗോഡ്: കാസർഗോഡ് ജില്ലയിലെ ചെങ്ങളം കൃഷി ഓഫീസിലെ കൃഷി ഓഫീസറായ അജി പി.റ്റിയെ മാതൃകാ കർഷകനിൽ നിന്നും 5000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു.
സ്വാഭാവിക കൃഷിയും ജൈവകൃഷിയും ഭാരത സംസ്ഥാന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാരും സർക്കാരും സംയുക്തമായി കേരളത്തിൽ കൃഷി ഓഫീസുകൾ മുഖേന നടത്തിവരുന്ന 'സുഭിക്ഷം സുരക്ഷിതം' പദ്ധതിയുടെ ഭാഗമായി അതാതു കൃഷി ഓഫീസിന്റെ കീഴിലുള്ള മികച്ച കർഷകനെ തിരെഞ്ഞെടുത്ത് കർഷകന് മാസം തോറും നൽകുന്ന ഓണറേറിയം തുക മാറി നൽകുന്നതിന് 5000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ചെങ്ങളം കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ചെങ്ങളം കൃഷി ഓഫീസിന്റെ കീഴിൽ ഈ കഴിഞ്ഞ 2 മാസങ്ങളിൽ തിരെഞ്ഞെടുത്ത മാതൃകാ കർഷകനായ എം.ഗോവിന്ദനാഥിന് അർഹതപ്പെട്ട ഓണറേറിയമായ 14000 രൂപാ മാറി നൽതുന്നതിന് ഒരു മാസത്തെ ഓണറേറിയം തുകയായ 7000 രൂപാ കൃഷി ഓഫീസറായ അജി കൈക്കൂലി ചോദിച്ചു.
7000 രൂപാ കൈക്കൂലി നൽകാൻ നിർവാഹമില്ലായെന്ന് ഗോപിനാഥൻ കൃഷി ഓഫീസറെ അറിയിച്ചപ്പോൾ 5000 രൂപായെങ്കിലും കൈക്കൂലി നൽകണമെന്ന് കൃഷി ഓഫീസർ നിർബന്ധം പിടിച്ചു. ഈ വിവരം പരാതിക്കാരനായ എം.ഗോവിനാഥ് കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ കെ.വി. വേണുഗോപാലനെ അറിയിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ കാസർഗോഡ് വിജിലൻസ് യൂണിറ്റിലെ വിജിലൻസ് സംഘം കെണിയൊരുക്കി. ചെങ്ങളം കൃഷി ഓഫീസിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ 5000 രൂപ കൈക്കൂലി വാങ്ങവേ കൃഷി ഓഫീസറായ അജിയെ വിജിലൻസ് പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത അജിയെ തലശ്ശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലനെ കൂടാതെ ഇൻസ്പെക്ടർ ആയ സിബി തോമസ്, എ.എസ്.ഐമാരായ മധു, ശശിധരൻപിള്ള, രമേശൻ, സതീശൻ, എസ്.സി.പി.ഒ മാരായ സുഭാഷ് ചന്ദ്രൻ, സുരേശൻ, പ്രിയ.കെ.നായർ തുടങ്ങിയവരും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us