New Update
/sathyam/media/post_attachments/J8cXmxURWS6dmgDQ1mDC.jpg)
കാഞ്ഞങ്ങാട്: മുചക്ര വാഹനങ്ങളിലും വീൽ ചെയറുകളിലും ജീവിതം തളച്ചിടപ്പെട്ടവരുടെ മംഗളാശംസകളുമായി നടന്ന ഭിന്നശേഷിക്കാരുടെ സംഗമം നവ്യാനുഭവമായി. മീനാപ്പീസ് കടപ്പുറം വടകര മുക്കിലെ വ്യാപാരിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായ ഇബ്രാഹിം ബിസ്മിയുടെയും സുമയ്യയുടെയും മകൾ ഫാത്തിമത്ത് ഇശ്റയുടെയും ചെറുവത്തൂരിലെ അമീറിന്റെയും സുബൈദയുടെയും മകൻ സിംഗപ്പൂർ പ്രവാസി മുസമ്മിലിന്റെയും വിവാഹത്തിന്റെ ഭാഗമായാണ് അത്യപൂർവ്വമായ കൂടിച്ചേരലിന് വേദിയായത്.
Advertisment
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 ഓളം ഭിന്നശേഷിക്കാർ കുടുംബസമേതം ചടങ്ങിൽ സംബന്ധിച്ചു. കാപട്യമയമായ ആധുനീക ലോകത്തിന്റെ കാപട്യം തിരിച്ചറിയാൻ സാധിച്ചവരുടെ കൂട്ടായ്മ്മയാണ് മഹത്തരമായ ഈ സംഗമമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത രാജ്മോഹൻ ഉണ്ണിത്താൻ എം പി. പറഞ്ഞു. എല്ലാ മതങ്ങളുടെയും സന്ദേശം വിശ്വമാനവികതയാണ്, വിവാഹമാമാങ്കങ്ങൾക്കായി കോടികൾ ചെലവഴിക്കുന്ന പുതിയ ലോകത്ത് സമാനതകളില്ലാത്ത മാതൃകയാണ് ഇബ്രാഹിമും കുടുംബവും കാഴ്ച്ചവെച്ചതെന്ന് എം.പി. പറഞ്ഞു.
സ്വന്തം വീട്ടുകാർ പോലും ആഘോഷ വേളകളിൽ തങ്ങളുടെ ഭിന്നശേഷിക്കാരായ കുടുംബാഗങ്ങളെ മാറ്റി നിർത്തുമ്പോൾ അവർക്ക് രാജോജിതമായ സ്വീകരണവും അംഗീകാരവും നൽകിയതിലൂടെ വിവാഹിതരായവരുടെ കുടുംബം പൊതുസമൂഹത്തിന് മാതൃകയായതായി. മുഖ്യ പ്രഭാഷണം നടത്തിയ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.
ഭൗതീക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംസ്ഥാനതല കൂട്ടായ്മ്മയായ പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാം അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ കെ.കെ. ജാഫർ, കോട്ടച്ചേരി ബദരിയ മസ്ജിദ് ഇമാം റഷീദ് സഅദി, ബഷീർ ആറങ്ങാടി, മുത്തലീബ് കൂളിയങ്കാൽ,ബഷീർ ശിവപുരം,അഡ്വ.സി.ഷുക്കൂർ,നാസർ മനയ്ക്കൽ, സി.കെ. റഹ്മ്മത്തുള്ള, ചാക്കോ മുല്ലക്കൊടിയിൽ, എ.കെ.ഡബ്ല്യു.ആർ.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് സന്തോഷ് മാളിയേക്കൽ, ജോഷി മോൻ, സുനിൽ ബങ്കളം, മൊയ്തു കൂവടുക്കം, മുഹമ്മദ് മുറിയനാവി, എം.ഹമീദ് ഹാജി, വൺ ഫോർ അബ്ദുൾ റഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ ഭിന്നശേഷി സംഘടനാപ്രതിനിധികളും, രാഷ്ട്രീയ മത സാംസ്ക്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us