/sathyam/media/post_attachments/ohou9lETw78B9POhSTl1.jpg)
ബോവിക്കാനം: (കാസർകോട്) മുളിയാർ തപ്പാൽ സബ് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം പണിയണമെന്ന് പൊതു പ്രവർത്തകനും കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ആലൂർ ടി എ മഹ്‌മൂദ് ഹാജി കാസർകോട് പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/FjXHJCWu8RBvmbv8S7rj.jpg)
42 വർഷം പഴക്കമുള്ള ഈ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താത്തത് കാരണം കെട്ടിടത്തിലുടനീളം വിള്ളലുകളും കേടുപാടുകളും സംഭവിക്കുകയും സിമന്റും പെയിന്റുകളും ഇളകി വാർപ്പ് കമ്പികൾ പുറത്തുകാണുകയും ചെയ്യുന്നു. ഈ തപ്പാൽ ഓഫീസിൽ ഫയലുകളും മറ്റു രേഖകളും സൂക്ഷിച്ചു വെക്കാനുള്ള മതിയായ സ്ഥല സൗകര്യമില്ല.
/sathyam/media/post_attachments/rdiRVfVrxB5TfWbnEmhD.jpg)
അതേസമയം സന്ദർശകർക്ക് ഇരിപ്പിടമോ അപേക്ഷ ഫോമുകളോ മറ്റോ പൂരിപ്പിക്കാൻ വേണ്ടി വെച്ചെഴുതാനുള്ള മേശയോ മറ്റു സൗകര്യങ്ങളോ കുടിവെള്ളമോ ഇവിടെ ഇല്ല. ഈ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കുകയും പുതിയ കെട്ടിടം പണിയുകയും ചെയ്യണമെന്ന് മഹമൂദ് ഹാജി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us