/sathyam/media/post_attachments/jjAtdO7QtKbly1EWL8zX.jpg)
കാസറഗോഡ്: ആരോഗ്യരംഗത്ത് കാസറഗോഡ് ജില്ലയുടെ ദയനീയാവസ്ഥ പരിഹരിക്കാൻ ആവശ്യമായ സ്ഥാപനങ്ങൾക്കു വേണ്ടി വിവിധ വിഭാഗം ജനങ്ങൾ സമരരംഗത്ത് ഇറങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. പൂർണ്ണതോതിൽ ഒരു മെഡിക്കൽ കോളേജ് നാളിതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല.
ഏറ്റവും സുന്ദരമായ ഭൂമിയും സംസ്കാരവും സാധ്യതകളുമുള്ള കാസർഗോഡ്ജില്ലക്ക് ദുരന്തം നൽകിയത് ഭരണകൂടമാണ്. എൻഡോസൾഫാൻ ഉപയോഗത്തിലൂടെ. അതിന് നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ അനുവദിച്ചില്ല. സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള സാന്ത്വന ചികിൽസാ കേന്ദ്രം തുടങ്ങിയില്ല. പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല .
ആദിവാസി, തീരദേശ വാസികളായ ലക്ഷക്കണക്കിന് ആളുകൾ നല്ല ചികിൽസക്ക് വേണ്ടി
തെക്കും വടക്കും ഓടുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരിക്കുന്ന
എയിംസ് കാസറഗോഡിന് അനിവാര്യമായ ചികിത്സാ സ്ഥാപനമാണ്. കേന്ദ്ര ഗവൺമെൻ്റിന് നൽകിയ പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എച്ച്ആർപിഎം വർഷങ്ങൾക്ക് മുമ്പെ സമര രംഗത്തുണ്ട്.
എന്നാൽ കഴിഞ്ഞ ഒന്നരമാസക്കാലമായി വിവിധ വിഭാഗം ജനങ്ങൾ ഒത്ത് ചേർന്ന് നഗരത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തെ അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ല. ജില്ലാ ഭരണകൂടം തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തിൽ കാണിക്കുന്നത്.
ഒരു ജില്ലയിലെ ആകെ അപമാനിക്കുന്ന ഈ നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണം. ഉയർത്തിയ മുദ്രാവാക്യത്തെ സംബന്ധിച്ച് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്നും സമരം അവസാനിപ്പിക്കാൻ സംഘടനകളുമായി ചർച്ച നടത്തണമെന്നും
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ്
അജീഷ്ചാക്കോ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഹർഷാദ് പൊവ്വൽ, ഹക്കീം പ്രിൻസ്,
എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us