മദ്രസ അധ്യാപകരെ ക്രൂരമായി മർദ്ദിച്ചതിനെതിരെ എസ്എംഎഫ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

മുളിയാർ: മുതലപ്പാറ അൻസാറുൽ ഇസ്ലാം മദ്രസയിൽ കയറി മദ്രസ അദ്ധ്യാപകരെ ക്രൂരമായി അക്രമിക്കുകയും ഫർണീച്ചറുകൾ തകർക്കുകയുംചെയ്‌ത സംഭവത്തിൽ മുളിയാർ പഞ്ചായത്ത് എസ്എംഎഫ് ഭാരവാഹികളുടെ യോഗം പ്രതിഷേധം രേഖപ്പെടുത്തി കുറ്റവാളികൾക്കെതിരെ കർശന നടപടിസ്വീകരിക്കണമെന്ന് യോഗംആവശ്യപ്പെട്ടു.

Advertisment

പ്രസിഡണ്ട് എ.പി ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വ്ർക്കിംഗ് പ്രസിഡണ്ട് എ.ബി ഷാഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.ബി കലാം, പഞ്ചായത്ത് ട്രഷറർ അബ്ദുല്ല ആലൂർ, പഞ്ചായത്ത് ഭാരാവാഹികളായ ഹമീദ് ബി കെ, എം.എ ഹുസൈൻ, എം അബ്ദുൽറഹിമാൻ, മുസ്തഫ കോട്ടൂർ, ശംസുദ്ധീൻ മുണ്ടകൈ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഹംസ ആലൂർ സ്വാഗതാവും അബ്ദുൽ കാദർ ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.

Advertisment