വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു

New Update

publive-image

നിലേശ്വരം:വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ (വിബിഎഎ) നീലേശ്വരം മേഖലാ രൂപീകരണ സമ്മേളനം നീലേശ്വരം ജനത കലാസമിതി ഹാളിൽ വച്ച് നടന്നു. സമ്മേളനം വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയി എടക്കോം ഉദ്ഘാടനം ചെയ്തു.

Advertisment

വടക്കൻ മേഖല വർക്കിങ് പ്രസിഡന്റ് കമലാ പണിക്കർ, മീഡിയ കൺവീനർ പി. കെ പ്രകാശൻ, സംസ്ഥാന സഹ കോഡിനേറ്റർ സജീവൻ കോഴിക്കോട്, ചെറുപുഴ മേഖല പ്രസിഡണ്ട് രമണിയമ്മ, കാസർഗോഡ് മേഖല പ്രസിഡന്റ്ബാബു ബങ്കളം പ്രസംഗിച്ചു.

സംസ്ഥാന അച്ചടക്ക സമിതി കൺവീനർ കെ.കെ നാരായണൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പടികം ബാലകൃഷ്ണൻ സ്വാഗതവും വി. രവി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ദാമോദരൻ (പ്രസിഡന്റ്), സ്പടികം ബാലകൃഷ്ണൻ (സെക്രട്ടറി), വി. രവി (ഖജാൻജി), സുനിൽ കുമാർ (വൈസ് പ്രസിഡന്റ്), ലക്ഷ്മി കരിവെള്ളൂർ (ജോ. സെക്രട്ടറി), അജിത്ത് പയ്യന്നൂർ (രക്ഷാധികാരി), തുടങ്ങി 14 അംഗ ഭരണ സമിതിയെയും തെരഞ്ഞെടുത്തു.

Advertisment