നീതിനിഷേധത്തിനെതിരെ ആലൂരിലെ വിദ്യാത്ഥികളും രക്ഷിതാക്കളും ബുക്കും, കഞ്ഞി പാത്രവുമായി നാളെ എ.ഇ.ഓഫിസിലേക്ക് മാർച്ച് നടത്തുന്നു

New Update

publive-image

കാസറകോട്:എൻഡോസൾഫാൻ ബാധിത പ്രദേശമായ ആലൂരിൽ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസവും, ഉച്ച ഭക്ഷണ നിഷേധത്തിന് എതിരെ വിദ്യാത്ഥികളും, രക്ഷിതാക്കളും ബുക്കും, കഞ്ഞി പാത്രവുമായി നാളെ രാവിലെ 10 മണിക്ക് എ.ഇ. ഓഫിസിലേക്ക് മാർച്ച് നടത്തും.

Advertisment

കാസറകോഡ് ജില്ലയിൽ ഉദുമാ മണ്ഡലത്തിൽ മുളിയാർ ഗ്രാമപഞ്ചായത്തിലെ വളരെ പിന്നോക്കം നിൽക്കുന്ന എൻഡോസൾഫാൻ പ്രദേശമായ, മൂന്ന് ഭാഗം പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടവും ഒരു ഭാഗം പയസ്വിനി പുഴയാലും ചുറ്റപ്പെട്ട യാത്ര സൗകര്യം പോലുമില്ലാത്തതും ആലൂരിൽ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് ഗവൺമെൻറ് അനുവദിച്ച മൾട്ടിഗ്രേഡ് ലേണിംഗ് സെൻറർ ഇപ്പോൾ അടച്ചു പൂട്ടാൻ വേണ്ടിയുള്ള ഉത്തരവ് ഓഗസ്റ്റ് 30 ന് കാസറകോഡ് ഉപജില്ലാ മേധാവി കൈമാറിയുട്ടുണ്ട്.

publive-image

ഒരു നാടിന്റെ വിളക്കാണ് അവിടെ പ്രവർത്തിക്കുന്ന വിദ്യാലയം. കുട്ടികളുടെ വിദ്യഭ്യാസം നിഷേധിച്ചു കൊണ്ടുള്ള ഒരു ഉത്തരവും തങ്ങള്‍ അംഗീകരിക്കില്ല. പ്രാഥമിക വിദ്യഭ്യാസം ഒരു പൗരന്റെ മൗലികാവകാശമാണ്. ആയതിനാൽ പൊതു വിദ്യഭ്യാസ ഡയറക്ടർ ഇറക്കിയ എൻ ഇ പി 1/226343 /2021 ഈ ഉത്തരവ് പിൻവലിച്ച് എം ജി എൽ സി യെ എൽ പി സ്കൂളായി ഉയർത്താനുള്ള ആവശ്യവുമായണ് സമരം നടത്തുന്നതെന്ന് സ്കൂൾ സംരക്ഷണ സമിതി.

കൺവീനർ ലത്തീഫ് ടി.എ, വർക്കിങ് മെമ്പർമാരായ മുഹമ്മദ് എ, അബ്ദുൽ ഖാദർ മീത്തൽ, ഇസ്മായിൽ എം.കെ, എ.ടി അബ്ദുല്ല, സാലി, നൂറുദ്ദീൻ എം.കെ, ഇസ്മായിൽ എം.എ, ഹനീഫ് ഹാജി തുടങ്ങിയവർ മാർച്ചിന് നേതൃതം നൽകുമെന്ന് ചെയർമാൻ ഇഖ്ബാൽ എ.ടി അറിയിച്ചു.

Advertisment