ആലൂർ എംജിഎൽസി പൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണം: അജ്മാൻ മുളിയാർ കെഎംസിസി

New Update

publive-image

മുളിയാര്‍:കാസറകോഡ് ജില്ലയിൽ ഉദുമാ മണ്ഡലത്തിൽ മുളിയാർ ഗ്രാമപഞ്ചായത്തിലെ വളരെ പിന്നോക്കം നിൽക്കുന്ന മൂന്ന് ഭാഗം പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടവും ഒരു ഭാഗം പയസ്വിനി പുഴയാലും ചുറ്റപ്പെട്ട യാത്ര സൗകര്യം പോലുമില്ലാത്തതും എൻഡോസൾഫാൻ ബാധിത നാടായ ആലൂരിൽ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് ഗവൺമെൻറ് അനുവദിച്ച മൾട്ടിഗ്രേഡ് ലേണിംഗ് സെൻറർ അടച്ചു പൂട്ടാൻ വേണ്ടിയുള്ള ഉത്തരവ് പിൻവലിച്ച് എൽപി സ്കൂളായി ഉയർത്തണമെന്ന് അജ്മാൻ മുളിയാർ കെഎംസിസി ആവശ്യപ്പെട്ടു.

Advertisment

ഒരു നാടിന്റെ വിളക്കാണ് അവിടെ പ്രവർത്തിക്കുന്ന വിദ്യാലയം. കുട്ടികളുടെ വിദ്യഭ്യാസം നിഷേധിച്ചുകൊണ്ടുള്ള നടപടി ഈ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെഎംസിസി പ്രസ്ഥാവനയിൽ പറഞ്ഞു.

പ്രാഥമിക വിദ്യഭ്യാസം ഒരു പൗരന്റെ മൗലികാവകാശമാണ്. നിലവിൽ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം നിർത്തിയിരിക്കുകയാണ്. ഈ സ്കൂൾ പൂട്ടിയാൽ ഒരു ഗ്രാമത്തിലെ കുട്ടികളുടെ ഭാവി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ആയതിനാൽ പൊതു വിദ്യഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ച് എം ജി എൽ സി യെ എൽ പി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നും അജ്മാൻ മുളിയാർ കെഎംസിസി ആവിശ്യപ്പെട്ടു.

യോഗത്തിൽ ഇഖ്ബാൽ ആലൂർ,സഫറുള്ള ബാലനടുക്കം, യൂനുസ് ബോവിക്കാനം,ശംസു എംകെ, ജാസി മുതലപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment