നൂറാനിയ സ്വലാത്ത് മജ്‌ലിസ് നാളെ ആൽനടുക്കത്ത്; ബായാർ തങ്ങൾ നേതൃത്വം നൽകും

New Update

publive-image

കാസർകോട്:ബോവിക്കാനം ആൽനടുക്കം മാസന്തര നൂറാനിയ്യ സ്വലാത്ത് മജ്ലിസും പ്രാർത്ഥനാ സമ്മേളനവും നാളെ ഡിസംബർ 1 വ്യാഴം വൈകുന്നേരം 6 മണിക്ക് ആൽനടുക്കം ഫാറൂഖ് ജുമാമസ്ജിദ് ഗ്രൗണ്ടിൽ നടക്കും. നൂറാനിയ്യ കമ്മിറ്റി ചെയർമാൻ ഹനീഫ് സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാദനം ചെയ്യും.

Advertisment

നൂറുസ്സാദാത് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ ബായാർ തങ്ങള്‍ സ്വലാത്തിനും, കുട്ടുപ്രാർത്ഥനക്കും നേതൃത്വം നൽകും. കബീർ ഹിമമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് യു പി എസ് തങ്ങൾ മിനിസ്റ്റേറ്റ്, സയ്യിദ് ഹുസൈൻ അൽ ഹൈദ്രോസ് തങ്ങൾ ആദൂർ, കെ ഉസ്താദ് തലശ്ശേരി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

Advertisment