/sathyam/media/post_attachments/TiwHd10T23ikKJVQBs4q.jpg)
കാസര്‍കോഡ്:അജ്മാൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി കെഎംസിസി ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നല്കി. യോഗത്തിൽ ജില്ലാ കെഎംസിസി പ്രസിഡൻറ് ഷാഫി മാർപ്പിനടുക്ക, ജനറൽ സെക്രട്ടറി ആസിഫ് പള്ളംങ്കോട്, ട്രഷറർ ഹസൈനാർ കാഞ്ഞങ്ങാട്, സഹ ഭാരവാഹികളായ ഇല്യാസ് പള്ളംങ്കോട്, മുസ്തഫ ബള്ളൂർ, ഹമീദ് ഉദുമ, മമ്മി തൃക്കരിപ്പൂർ, ഹാരിസ് മുണ്ടത്തോട്, റംഷാദ് അത്തൂട്ടി, നിസാർ കാഞ്ഞങ്ങാട്, നൗഫൽ ചെറുവത്തൂർ എന്നിവരെ ഉദുമ മണ്ഡലം കമ്മിറ്റി ആദരിച്ചു.
പ്രസിഡൻറ് എ വൈ മുഹമ്മദിന്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിലർ നീർച്ചാൽ അഷ്റഫ് ഉത്ഘാടനം ചെയ്തു. യൂനുസ് ബോവിക്കാനം, യൂസഫ് ദേലംപാടി, കബീർ ഉദുമ, ഷാമത്ത് ചേറ്റുകുണ്ട്, ഹമീദ് ദേലംപാടി, എൻ എം അബ്ദുല്ല ഹാജി, കാസറകോഡ് മണ്ഡലം പ്രസിഡൻറ് മുസ്തഫ, സഫറുള്ള ബോവിക്കാനം തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഇഖ്ബാൽ ആലൂർ സ്വാഗതവും ട്രഷറർ കെ എസ് അബ്ദുല്ല നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us