'ജലമാണ് ജീവൻ' ജല സംരക്ഷണ ക്യാമ്പയിൻ; എസ്‌വൈഎസ് സർക്കിൾ തല ഉദ്ഘാടനം ഗാളിമുഖം യുണിറ്റിൽ തുടക്കമായി

New Update

publive-image

എസ്‌വൈഎസ് ജലസംരക്ഷണ കാമ്പയിൻ്റെ ഭാഗമായി ഗാളിമുഖം യൂണിറ്റിൽ ഒരുക്കിയ തണ്ണീർ കുടം

Advertisment

പള്ളങ്കോട്:ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ എഎസ്‌വൈഎസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന
ജല സംരക്ഷണ ക്യാമ്പയിൻ എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ തല ഉദ്ഘാടനം ഗാളിമുഖയിൽ നടന്നു. കുരുന്നു മക്കളായ സഹോദരങ്ങൾ മുഹമ്മദ് നസീബ്, ഫാത്തിമ സൈത്തൂന എന്നിവർ ചേർന്ന് പറവകൾക്ക് തണ്ണീർ കുടം സ്ഥാപിച്ചാണ് കാമ്പയിൻ തുടക്കം കുറിച്ചത്.

ഇതിന്റെ ഭാഗമായി എക്കോ ഗാതറിംഗ്,ബോധ വൽക്കരണം, തണ്ണീർ പന്തൽ, സന്ദേശ പ്രഭാഷണം, ജല സ്രോതസ്സുകളുടെ വീണ്ടെടുപ്പ്, മഴക്കാല മുന്നൊരുക്കം തുടങ്ങിയ പദ്ധതികളാണ് നടക്കുന്നത്.

പരിപാടിയുടെ ആസൂത്രണ യോഗം റാഷിദ് ഹിമമിയുടെ അധ്യക്ഷതയിൽ എസ്‌വൈഎസ് സോണ് സെക്രട്ടറി അബ്ദുള്ള പരപ്പ ഉദ്ഘാടനം ചെയ്തു. ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി, ഹനീഫ് ടി.കെ, ഷാഫി കൊട്ടിയാടി,
എന്നിവർ സംസാരിച്ചു. റഷീദ് പള്ളങ്കോട് സ്വാഗതവും മൊയ്ദീൻ നന്ദിയും പറഞ്ഞു.

Advertisment