ലഹരിവിരുദ്ധ ഹാക്കത്തൺ സമാപിച്ചു; കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജ് വിദ്യാർഥികൾക്ക് ഒന്നാം സമ്മാനം

New Update

publive-image

പെരിയ: ലഹരിവിരുദ്ധ പോരാട്ടത്തിൽ നിർമിത ബുദ്ധിയും മെഷീൻ ലേണിങ്ങും ഉൾപ്പെടുത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ കേരള കേന്ദ്ര സർ വകലാശാലയിൽ സംഘടിപ്പിച്ച ദേശീയ ഹാക്കത്തണിൽ ലഭിച്ച ആശയങ്ങൾ കാസർകോട് ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചു. കേരള കേന്ദ്ര സർവകലാശാല, കേരള സ്റ്റാർട്ടപ് മിഷൻ, ജില്ലാപഞ്ചായത്ത്, എക്സൈസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണു ദേശീയ ലഹരിവിരുദ്ധ ഹാക്കത്തൺ സംഘടിപ്പിച്ചത്.

Advertisment

ഒന്നാം സ്ഥാനം ലഭിച്ച അമൽജ്യോതി കോളജിലെ അൺസെർട്ടണിറ്റി ടീം ഒരുക്കിയ 'നിർവാണ' എന്ന സോഫ്റ്റ്‌വെയർ ഇരയുടെ സ്വകാര്യത സംരക്ഷിക്കുകയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരുടെ വിവരം ചോരുന്നതു തടയുകയും ചെയ്യുന്നതാണ്. വിവരങ്ങൾ എൻക്രിപ്റ്റഡ് രീതിയിൽ സോഫ്റ്റ്‌വെയറിൽ ശേഖരിക്കുന്നതിലൂടെയാണു സ്വകാര്യത ഉറപ്പാക്കുന്നത്.

publive-image

സമൂഹമാധ്യമങ്ങൾ വഴി ലഹരി പ്രചരിപ്പിക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതുമൊക്കെ കണ്ടെത്താനുള്ള നിർമിത ബുദ്ധി സംവിധാനം ഇതിലുണ്ട്. സ്വന്തം വിവരം വെളിവാക്കാതെ ആർക്കും ലഹരി പ്രവർത്തനങ്ങളെക്കുറിച്ചു വിവരം നൽകാം. ഇവർക്ക് പാരിതോഷികം നൽകാനുള്ള സംവിധാനവുമുണ്ട്. പൊതു സ്ഥലങ്ങളിൽ ക്യുആർ കോഡ് സംവിധാനം ഉപയോഗിച്ച് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും.

ലഹരി വിമുക്ത കേന്ദ്രങ്ങൾ, കൗൺസിലർമാർ, പരി ശീലനം, ബോധവൽക്കരണം തുടങ്ങിയവയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അമൽജ്യോതി കോളജിലെ നെബിൻ മാത്യു ജോൺ, സാം സ്റ്റീഫൻ തോമസ്, വിവേക് മനോജ് കുമാർ, സമീൽ ഹസൻ എന്നിവരാണ് സംഘാംഗങ്ങൾ.

publive-image

മികച്ച 5 ടീമുകളുടെ നിർദേശങ്ങളാണു ജില്ലാ പഞ്ചായ ത്തിന് സമർപ്പിച്ചത്. ആശയങ്ങളെ കോർത്തിണക്കി മികച്ച സാങ്കേതിക പരിഹാരം ഉണ്ടാക്കുന്നതിന് ജില്ലാപഞ്ചായത്ത് സാമ്പത്തിക സഹായവും കേരള സ്റ്റാർട്ട് അപ് മിഷൻ, സിയുകെ എന്നിവ സാങ്കേതിക സഹായവും നൽകും.

തൃശൂര്‍ ജ്യോതി എൻജിനീയറിംഗ് കോളജിലെ തിങ്ക് സോബെർ, കേരള ഡിജിറ്റൽ സർവകലാ ശാലയിലെ ആക്സസ് ഡി നൈഡ് (മുക്തി), ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിലെ ട്രിനോമിയൽസ്, തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ ബഗ്‌സ് ബൗൺടി എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റ് ടീമുകൾ.

Advertisment