/sathyam/media/post_attachments/b63mlzYGija9im83yLMI.jpg)
മുള്ളേരിയ: ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണെന്നും
അക്രമകാരികളായ തെരുവ് നായകളെ കൊല്ലാനുള്ള അധികാരം ഗ്രാമ പഞ്ചയത്തുകൾക്ക് നല്കാൻ സർക്കാർ തയ്യാറാകണമെന്നും എസ്‌വൈഎസ് ബെള്ളൂർ സർക്കിൾ കമ്മറ്റി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ബെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധര എമ്മിന് സർക്കിൾ കമ്മറ്റി നിവേദനം നൽകി. പ്രധാനപ്പെട്ട നാല് നിർദ്ദേശങ്ങൾ നിവേദനത്തിൽ മുന്നോട്ട് വെച്ചു.
1. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് തെരുവു നായകളെ നിയന്ത്രിക്കാനാവശ്യമായ പരമാവധി കാര്യങ്ങള്‍ ചെയ്യുക.
2. മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അക്രമകാരികളായ തെരുവ് നായകളെ കൊല്ലാനുള്ള അധികാരം ഗ്രാമ പഞ്ചായതത്തുകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസ്സാക്കി സംസ്ഥാന സര്‍ക്കാറിന് നല്‍കുക.
3. സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും സഹകരണത്തോടെ തെരുവ് നായശല്യമുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ക്കാവിശ്യമായ സുരക്ഷയൊരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
4. തെരുവ് നായ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവശ്യ ഘട്ടത്തില്‍ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനാവശ്യമായ ജനകീയ ഇടപെടല്‍ സാധ്യമാക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജനകീയ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക.
ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്നും പഞ്ചായത്ത് ബോർഡ് ചർച്ച ചെയ്യാമെന്നും പ്രസിഡന്റ് ഉറപ്പ് നൽകി. ഗ്രാമ പഞ്ചായത്തംഗം ഖാദർ മദക്കം, സോൺ സെക്രട്ടറി മൂസാൻ നേജിക്കാർ, ഇ പി അബ്ദുല്ല, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, സിദ്ദീഖ് പൂത്തപ്പലം, അശ്റഫ് സഖാഫി പള്ളപ്പാടി, ഹസൻ മദക്കം, അശ്റഫ് ജൗഹരി കിന്നിംഗാർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us