എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

New Update

publive-image

എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സികുട്ടീവ് ക്യാമ്പിൽ കാസർകോട് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ക്ലാസ്സിന് നേതൃത്വം നൽകുന്നു

Advertisment

പള്ളങ്കോട്:എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സികുട്ടീവ് ക്യാമ്പ് ഗാളിമുഖയിൽ സമാപിച്ചു. എസ്‌വൈഎസ് സർക്കിൾ പ്രസിഡന്റ് റാഷിദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ മുള്ളേരിയ സോൺ സെക്രട്ടറി അബ്ദുള്ള പരപ്പ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ക്ലാസ്സിന് നേതൃത്വം നൽകി. ഹസൈനാർ മിസ്ബാഹി ആമുഖ പ്രഭാഷണം നടത്തി. ഷാഫി കൊട്ടിയാടി, മൊയിദീൻ പള്ളങ്കോട്, അബ്ദുൽ ഖാദർ സറോളി എന്നിവർ സമ്പന്ധിച്ചു. റഷീദ് പള്ളങ്കോട് സ്വാഗതവും കരീം ജൗഹരി ഗാളിമുഖം നന്ദിയും പറഞ്ഞു.

Advertisment