കാസർ​ഗോഡ് ഹവാല പണം പിടികൂടി: യുവാവ് അറസ്റ്റിൽ

New Update

publive-image

കാഞ്ഞങ്ങാട്: കാസർ​ഗോഡ് എട്ടു ലക്ഷം രൂപയുടെ ഹവാല പണവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ. തളങ്കര പട്ടേൽ റോഡ് ഫാഹിദ് മാൻസിലിൽ മുഹമ്മദ്‌ ഷാഫിയാണ് പിടിയിലായത്.

Advertisment

കുശാൽ നഗർ റെയിൽവേ ഗേറ്റിനു സമീപം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലെ ഓപ്പറേഷൻ ക്ലീൻ കാസർ​ഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി ഷൈനിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisment