/sathyam/media/post_attachments/eFF30DIbDEwd7WcXzmQe.jpg)
മാ​ന​ന്ത​വാ​ടി: പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പി​ലാ​ക്കാ​വി​ൽ പള്ളിയിലെ ഗ്രോ​ട്ടോ ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വി​ശു​ദ്ധ അ​ന്തോ​ണീ​സ് പു​ണ്യാ​ള​ന്റെ ഗ്രോ​ട്ടോ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്.
പ​ള്ളി അ​ധി​കൃ​ത​ർ മാ​ന​ന്ത​വാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.
പി​ലാ​ക്കാ​വ് ടൗ​ണി​ൽ സ്കൂ​ളി​ന് മു​ന്നി​ൽ റോ​ഡ​രി​കി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ഗ്രോ​ട്ടോ​യു​ടെ ചി​ല്ലു​ക​ളും രൂ​പ​വു​മാ​ണ് ത​ക​ർ​ത്ത​ത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us