New Update
/sathyam/media/post_attachments/61jhzjqkVmM0vwgGDaWg.jpg)
കാഞ്ഞങ്ങാട്: പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്.
Advertisment
ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്ററോളം മാറി റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ ട്രെയിൻ തട്ടി തെറിച്ചു വീണതാണെന്നാണ് സംശയം.
കുണിയ ഭാഗത്ത് ചെങ്കൽക്വാറിയിലെ തൊഴിലാളികളാണ് രബിസിങ്ങും അജു സിങ്ങും. ബേക്കൽ പൊലീസ് സ്ഥലത്ത് എത്തി നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us