New Update
/sathyam/media/post_attachments/pvKO9P8PFtEU8vBwBdTe.jpg)
കാസർഗോഡ്: കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേർ പിടിയിൽ. അജാനൂർ ഇട്ടമ്മൽ നസ്രത്ത് കോർട്ടേഴ്‌സിൽ താമസിക്കുന്ന പിഎ മൻസൂർ(22),സി.മുഹമ്മദ് ആദിൽ (27),മൊവയലിലെ മുഹമ്മദ് നൗഫൽ (31) എന്നിവരെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഇവരിൽ നിന്ന് 2.68 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഇഖ്ബാൽ ഹയർസെക്കൻഡറി സ്‌കൂൾ ജംഗ്ഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ ഇൻസ്‌പെക്ടർ കെപി ഷൈൻ,എസ്‌ഐ ആർ ശരത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂവരും സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us