New Update
/sathyam/media/post_attachments/EGudj36VOiSOYuhGkXN1.jpg)
കാസർഗോഡ് : വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. തൃക്കരിപ്പൂർ ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാളാണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. ഇരച്ചെത്തിയ കടന്നാൽകൂട്ടം വീട്ടിന് മുന്നിൽ നിൽക്കുന്ന ഭാസ്‌കര പൊതുവാളിനെ ആക്രമിക്കുകയായിരുന്നു.
Advertisment
ഉടൻ ഇയാളെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാസ്‌കര പൊതുവാൾ ഇന്ന് രാവിലെയാണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനുമാണ് മരിച്ച ഭാസ്‌കര പൊതുവാൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us