കാസർ​ഗോഡ് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

കാസർ​ഗോഡ്: കാസർഗോഡ് കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയിൽ സ്വദേശിയായ ചന്ദ്രന്‍റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണി തൂങ്ങി നിൽക്കുന്ന നിലയിലാണ്. മകള്‍ ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.

Advertisment

ഞായറാഴ്ച വൈകിട്ട് ആറരയോടെ ടൂറിസ്റ്റ് ബസില്‍ ജോലി ചെയ്ത് വരുന്ന ചന്ദ്രന്‍ ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. ഭാര്യയെയും മകളെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന്‍ വിവരം അന്വേഷിക്കാനായി സുഹൃത്തിനോട് പറഞ്ഞു. ചന്ദ്രന്‍റെ സുഹൃത്ത് വീട്ടില്‍ ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.

വാതില്‍ പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാഞ്ഞതോടെ സമീപവാസികളെ വിവരമറിയിച്ച് വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകടക്കുകയായിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ശ്രീനന്ദ ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Advertisment