കാ​സ​ർ​ഗോഡ്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു; പ്രതി അറസ്റ്റിൽ

New Update

publive-image

കാ​സ​ർ​ഗോഡ്​: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ. മൊ​ഗ്രാ​ൽ​പു​ത്തു​ർ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ സ​ഫ്​​വാ​നെ(24)യാ​ണ് അറസ്റ്റ് ചെയ്തത്. കാ​സ​ർ​​ഗോഡ് വ​നി​ത എ​സ്.​ഐ ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Advertisment

വി​ദ്യാ​ന​ഗ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പോക്സോനിയമപ്രകാരം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment