കാസര്‍​ഗോഡ് കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; നാല് പേരെ രക്ഷപ്പെടുത്തി, അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി

New Update

publive-image

കാസര്‍​ഗോഡ്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ അഞ്ചുപേർ ഒഴുക്കില്‍പ്പെട്ടു. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കാണാതായ അന്യസംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.

Advertisment

കട്ടക്കാല്‍ എടവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറൈനയിലെ അജയ് റെത്തോറിനെ(26)യാണ് കാണാതായത്. അഞ്ചംഗ സംഘമാണ് കീഴൂര്‍ കടലില്‍ കുളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ ഇവര്‍ തിരയില്‍ ഒഴുക്കിൽപ്പെടുകയായിരുന്നു.

Advertisment