New Update
/sathyam/media/post_attachments/NJY4n3z2uI1NtToFAHtH.jpg)
കാസർകോഡ്: ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ചെന്നൈയിൽ നിന്ന് മംഗളൂരിലേക്ക് പോകുന്ന ചെന്നൈ എക്‌സ്പ്രസ് ട്രെയിനിൽ ഇന്ന് പുലർച്ചെയായിരുന്നു പീഡനശ്രമം.
Advertisment
50 വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ഇയാള്‍. ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് കൊടുത്തിരുന്നു. എന്നാല്‍ സീറ്റില്‍ ഇരിന്നിട്ടും മോശമായി പെരുമാറുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പ്രതി തലശേരിയില്‍ നിന്നാണ് ട്രെയിന്‍ കയറിയതെന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതി പകർത്തിയ പ്രതിയുടെ ഫോട്ടോ റെയിൽവേ പൊലീസ് പുറത്തുവിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us