കാസാർഗോഡ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

New Update

publive-image

മൊഗ്രാൽ: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹൊസങ്കടി സ്വദേശികളായ നാസിൽ (17), നവാസ് (21) എന്നിവരാണ് മരിച്ചത്. കാസർഗോഡ് മൊഗ്രാൽ കൊപ്പളയിലാണ് സംഭവം.

Advertisment

ഹൊസങ്കടിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇന്ന് രാവിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Advertisment