കാസാർഗോഡ് കുബളയിൽ ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി

New Update

publive-image

കുമ്പള: ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി പിലിപ്പളത്തെ തോമസി(52)ന്റെ മൃതദേഹമാണ് സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment

‌ശനിയാഴ്ചയാണ് തോമസിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയത്. നാലു ദിവസമായി തോമസിനെ കാണാനില്ലായിരുന്നു.

സെപ്റ്റിക് ടാങ്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്, പരിശോധിച്ചപ്പോഴാണ് ടാങ്കിന്റെ സ്ലാബ് ഇളക്കിയ നിലയില്‍ കണ്ടതും പിന്നീട് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തിയതും.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കാസര്‍​ഗോഡ് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisment